പരിസ്ഥിതി ലോല മേഖല വിഞാപനം പിൻവലിക്കണം:ഒപ്പ് ശേഖരണം നടത്തി.

കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ലോല മേഖല വിഞാപനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് വില്ലേജ് കേന്ദ്രങ്ങളിൽ ഒരു ലക്ഷം ഒപ്പ് ശേഖരണത്തിന്റെ ജില്ലാ തലഉദ്ഘാടനം മാനന്തവാടിയിൽ കേരകർഷകസംഘം സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സി.ജി. പ്രത്യുഷ് നിർവഹിച്ചു. ഏരിയ പ്രസിഡൻ്റ് എ വി മാത്യു മാസ്റ്റർ അധ്യക്ഷത വഹിച്ചു ജില്ലാ കമ്മിറ്റി അംഗങ്ങൾ കെ എം വർക്കി മാസ്റ്റർ, വി കെ തുളസിദാസ് ,കെ സൈനബ എന്നിവർ പ്രസംഗിച്ചു. ഒപ്പുശേഖരണത്തിന് ടി രമേശൻ , ഷാജി ബാബു, രാജു മൈക്കിൾ, രേഖ സുമേഷ് എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *