കൽപ്പറ്റ: മുസ്‌ലിം ലീഗ് കൽപ്പറ്റ മണ്ഡലം വൈസ് പ്രസിഡന്റ് ബാപ്പുട്ടി ഹാജിയുടെ നിര്യാണത്തിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു.
പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന ബാപ്പുട്ടി ഹാജിയുടെ വിയോഗം നാടിനും സാമൂഹിക, രാഷ്ട്രീയ രംഗത്തിനും വലിയ നഷ്ടമാണെന്ന് SDPI നേതാക്കൾ പറഞ്ഞു. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും നേതാക്കൾ അറിയിച്ചു.
