മാനിന്റെ ജഡം പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി

    കല്ലൂർക്കുന്ന്: കുന്നുംപുറത്ത് ബാബുവിന്റെ റബ്ബർ തോട്ടത്തിൽ മാനിനെ ചത്ത നിലയിൽ കണ്ടെത്തി. ജഡം പാതി ഭക്ഷിച്ച നിലയിലായിരുന്നു.ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.

     

    വിവരമറിഞ്ഞ് ഇരുളം ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഏത് വന്യമൃഗമാണ് മാനിനെ ആക്രമിച്ചതെന്ന് വ്യക്തമല്ല. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദ്ദേശം നൽകി.

    Leave a Reply

    Your email address will not be published. Required fields are marked *