ദേശീയ മൗണ്ടൈന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് മെഡലുകള്‍ നേടി നാടിന് അഭിമാനമായി മാറിയ മുന്‍ ദേശീയ സൈക്കിള്‍ പോളോ താരം കൂടിയായ മൈസ ബക്കറിനെ ജില്ലാ സൈക്കിള്‍ പോളോ അസോസിയേഷന്‍ ആദരിച്ചു.
താരത്തിന്റെ വസതിയിലെത്തിയാണ് അസോസിയേഷന്‍ ഭാരവാഹികള്‍ ഉപഹാരം കൈമാറി അനുമോദിച്ചത്. മുന്‍പ് ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പുകളില്‍ ജില്ലയെയും സംസ്ഥാനത്തെയും പ്രതിനിധീകരിച്ചിട്ടുള്ള മൈസ, കഠിനമായ പരിശീലനത്തിലൂടെ മൗണ്ടൈന്‍ സൈക്ലിങ്ങിലും ദേശീയ തലത്തില്‍ ഇരട്ട മെഡല്‍ നേട്ടം സ്വന്തമാക്കിയത് വയനാട്ടിലെ കായികരംഗത്തിന് വലിയ പ്രചോദനമാണ്.
ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി സലിം കടവന്‍, സൈക്കിള്‍ പോളോ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് നവാസ്, മൈസയുടെ രക്ഷിതാവും പരിശീലകനുമായ സാജിദ്, സുബൈര്‍ എളകുളം, കെ. സുബൈദ തുടങ്ങിയവര്‍ പങ്കെടുത്തു.
