മോട്ടറും പമ്പും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി

മുള്ളൻകൊല്ലി : ജലസേചന ആവശ്യത്തിന് ചേലൂർ തട്ടാംപറമ്പിൽ അഭിലാഷ് കടമാൻതോട്കരയിൽ സ്ഥാപിച്ചിരുന്ന മോട്ടറും പമ്പും വെട്ടിനശിപ്പിച്ചതായി പരാതി. 3 എച്ച്പിയുടെ മോട്ടർ, അതിലേക്കുള്ള വൈദ്യുതി കണക്ഷൻ, പമ്പ് ഹോസ്കേബിൾ എന്നിവ മുറിച്ചുമാറ്റിയതായി കണ്ടെത്തി. പട്ടാണിക്കൂപ്പ് സ്റ്റേഡിയത്തിനു പിൻഭാഗത്താണ് സംഭവം. മോട്ടർ തോടിനക്കരെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പട്ടാണിക്കൂപ്പ് സ്റ്റേഡിയം കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ടെന്ന് നേരത്തേ പരാതി ഉയർന്നിരുന്നു. സ്റ്റേഡിയത്തിന്റെ പരിസരങ്ങളിൽ ഒഴിഞ്ഞ മദ്യക്കുപ്പികൾ കിടക്കുന്നതും കാണാം. പൊലീസ് പട്രോളിങ് ഈ ഭാഗത്തേക്കുകൂടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *