ലഹരി വിരുദ്ധ പ്രതിജ്ഞയും, ഒപ്പ് ശേഖരണവും നടത്തി.

    “ഓപ്പറേഷൻ തൂഫാൻ ദി നർകോട്ടിക് ഹണ്ട് ” പദ്ധതിയുടെ ഭാഗമായി കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കല്പറ്റ പോലീസ് സബ്ഡിവിഷന്റെയും, ഹയർ സെക്കന്ററി സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും, ഒപ്പ് ശേഖരണവും നടത്തുകയും തുടർന്ന് സ്കൂളിന്റെ ചുറ്റും ലഹരി വിരുദ്ധ സുരക്ഷാ മതിൽ തീർക്കുകയും ചെയ്തു. കമ്പളക്കാട് സ്റ്റേഷൻ ഇൻസ്‌പെക്ടർ എ അനിൽ കുമാർ പരിപാടി ഉദ്ഘാടനം ചെയ്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ അജേഷ് പി ആർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക ഷിംജി ജേക്കബ്, എസ് എം സി ചെയർമാൻ മഹമൂദ് പി , പി ടി എ പ്രസിഡന്റ്‌ സലിം, വിദ്യാർഥി പ്രതിനിധികളായ ക്ഷദ്ര, അമിൻഹ നൗറി എന്നിവർ ആശംസകൾ നേർന്നു. അധ്യാപകരായ സീനിയർ അസിസ്റ്റന്റ് സുഷമ കെ പി കെ, അജീഷ് കെ എം, ഗേളി സാംസൺ അനുഷ പി, ഉണ്ണികൃഷ്ണൻ പി, ബിന്ദു എം,ലീന ജനാർദ്ദനൻ, വിദ്യാർഥികളായ വൈഗ, മൻസൂർ, പോലിസ് ഉദ്യോഗസ്ഥരായ എസ് ഐ ദാമോദരൻ എൻ കെ, കമറുദ്ധീൻ വട്ടക്കര, എ എസ് ഐ റോബർട്ട്‌ പി ജോൺഎന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

    Leave a Reply

    Your email address will not be published. Required fields are marked *