വയനാട് എക്യുമെനിക്കല്‍ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

    ബത്തേരി : വയനാട് എക്യുമെനിക്കല്‍ ഫോറത്തിന്റെ ജനറല്‍ ബോഡി യോഗം പ്രസിഡന്റ് ഫാ. ബേബി ഏലിയാസ് കാരക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. നിർധനരായ രോഗികള്‍ക്ക് സഹായം നല്‍കുന്നതിന് ഫോറം മുൻഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.

    പ്രസിഡന്റ് ഫാ. ബേബി ഏലിയാസ് കാരക്കുന്നേല്‍, സെക്രട്ടറി സിബിച്ചൻ കരിക്കേടം, ട്രഷറർ ഫാ. അനീഷ് പൂമല, വൈസ് പ്രസിഡന്റ് പ്രഫ.എ.വി. തര്യത്, ജോയിന്റ് സെക്രട്ടറി റോയ് കയ്യാലത്ത്, പിആർഒ ബില്ലിഗ്രഹാം എന്നിവരാണ് ഭാരവാഹികള്‍. വിവിധ സഭകളില്‍ നിന്നുള്ള എക്സിക്യുട്ടീവ് അംഗങ്ങളെയും സിസ്റ്റേഴ്സിനെയും ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചു.

    യോഗത്തില്‍ ഫാ. സാംപ്രകാശ്, ഫാ. തോമസ് മണക്കുന്നേല്‍, ഫാ. അനീഷ് മാന്പിള്ളില്‍, ഫാ. വിപിൻ, ഫാ. അഗിലേഷ്, ഫാ. സെബാസ്റ്റ്യൻ കീപ്പള്ളില്‍ കോർഎപ്പിസ്കോപ്പ, വിൻസെന്റ് വട്ടപ്പറന്പില്‍, വി.പി. തോമസ്, രാജൻ തോമസ്, സി.ഇ. ഫിലിപ്പ്, വർഗീസ് കാട്ടാന്പിള്ളില്‍ എന്നിവർ പ്രസംഗിച്ചു.

    Leave a Reply

    Your email address will not be published. Required fields are marked *