സമസ്ത സെന്റിനറിയുടെ ഭാഗമായി കോൺക്ലേവുകൾ നടത്തി

    കൽപറ്റ:കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ അഞ്ച് സോണുകളിൽ സമസ്ത സെന്റിനറിയുടെ ഭാഗമായി കോൺക്ലേവുകൾ നടത്തി.

    ജില്ലാതല ഉദ്ഘാടനം വെള്ളമുണ്ട സോണിലെ തരുവണയിൽ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റ് അബു ഹനീഫൽ ഫൈസി തെന്നല നിർവഹിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള സെന്റിനറി നിധി സമസ്ത കേന്ദ്ര മുശാവറാംഗം പി. ഹസൻ മൗലവി ബാഖവി ഏറ്റുവാങ്ങി. വെള്ളമുണ്ട സോൺ കോൺക്ലേവ് തരുവണയിലും മാനന്തവാടി സോൺ മാനന്തവാടി മുഅസ്സസയിലും കൽപറ്റ സോൺ ദാറുൽ ഫലാഹിലും മേപ്പാടി സോൺ ഓടത്തോട് സുന്നി സെന്ററിലും ബത്തേരി സോൺ മർക്കസുദ്ദഅ്‌വയിലുമാണ് നടന്നത്

    വിവിധ സോണുകളിലായി നടന്ന പരിപാടികളിൽ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ കലാം മാവൂർ, കെ.ടി. ത്വാഹിർ സഖാഫി മഞ്ചേരി, റശീദ് സഖാഫി പത്തപ്പിരിയം, അലി മുസ്‌ലിയാർ വട്ടത്തൂർ, മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ.ഒ. അഹമ്മദ് കുട്ടി ബാഖവി, ജനറൽ സെക്രട്ടറി എസ്. ഷറഫുദ്ദീൻ, ഹംസ അഹ്‌സനി, കെ.എ. സലാം ഫൈസി, കെ.എസ്. മുഹമ്മദ് സഖാഫി, കെ.കെ. മുഹമ്മദ് അലി ഫൈസി, എസ്. അബ്ദുല്ല, പി.സി. അബു ശദ്ദാദ്, സി.എച്ച്. നാസർ മാസ്റ്റർ, ഇ.പി. അബ്ദുല്ല സഖാഫി, അന്ത്രുഹാജി ആലാൻ, ഉമർ സഖാഫി കല്ലിയോട്, അബ്ദുറഷീദ് അൽ ഹസനി, ബഷീർ സഅദി നെടുങ്കരണ, ലത്തീഫ് കാക്കവയൽ, റംഷാദ് ബുഖാരി, ബഷീർ കുഴിനിലം, ഹാരിസ് ഇർഫാനി, സലാം മുസ്‌ലിയാർ, അലി സഖാഫി, മൊയ്തു ആർവാൾ, അബ്ദുൽ ഗഫൂർ സഅദി, അഷ്കർ ചറ്റപ്പാലം, മൂസ മൈലാടി, ഉബൈദ് സഅദി പരിഹാരം, മുഹമ്മദലി സഖാഫി പുറ്റാട്, പി.സി. ഹനീഫ, അബ്ദുൽ ഖാദർ സഖാഫി പത്തേരി, അബൂബക്കർ സഖാഫി എന്നിവർ സംബന്ധിച്ചു..

    Leave a Reply

    Your email address will not be published. Required fields are marked *