സ്കൂൾ ഗെയിംസിൽ സുരക്ഷയും സുതാര്യതയും ഉറപ്പാക്കണം; റാഗിംഗ് തടയാൻ നടപടി വേണം; യങ് ഡെമോക്രാറ്റ്സ് നിവേദനം നൽകി

കൽപ്പറ്റ: സ്കൂൾ ഗെയിംസിൽ സുരക്ഷയും സുതാര്യതയും ഉറപ്പാക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് യങ് ഡെമോക്രാറ്റ്സ് ജില്ലാ കൺവീനർ കെ എസ് മുഹമ്മദ് സകരിയ്യ നിവേദനം നൽകി.

 

സ്കൂൾ ഗെയിംസിന്റെ ഭാഗമായി മാനന്തവാടി ABC അക്കാദമിയിൽ 15/09/2026-ന് നടന്ന ജില്ലാ തല ബോക്സിങ് മത്സരത്തിനിടെ ഉണ്ടായ അക്രമ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

 

ഭാവിയിൽ നടക്കുന്ന സ്കൂൾ ഗെയിംസ് മത്സരങ്ങളിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും മത്സരങ്ങളുടെ നടത്തിപ്പ് സുതാര്യവും ചട്ടപ്രകാരവുമാക്കുകയും വേണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്കെതിരായ അക്രമങ്ങളും റാഗിംഗും തടയുന്നതിനായി ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ പറഞ്ഞു .

ജില്ലാ ജോയിന്റ് കൺവീനർ അജ്നാസ് പി കെ, ഓർഗനൈസിംഗ് കമ്മിറ്റിയംഗം അനസ് കെ വി തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *