സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം

കൽപ്പറ്റ: സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി ‘SPC Wiz Kid championship – 2026’ എന്ന പേരിൽ നവംബർ 13ന് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. എസ്.പി.സി പദ്ധതിയുടെ ഭാഗമായുള്ള സ്കൂളുകൾക്കും, ജില്ലയിലെ എസ്.പി.സി ഇതര സ്കൂളുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിക്കുന്നതാണ്. ഹൈസ്കൂൾ വിഭാഗത്തിൽ 8,9 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് മാത്രം പങ്കെടുക്കാം. പത്താം ക്ലാസ്സിലെ വിദ്യാർത്ഥിയെ ഉൾപ്പെടുത്തി ഏതെങ്കിലും ടീം മത്സരിച്ചാൽ പ്രസ്തുത ടീം അയോഗ്യരാക്കപ്പെടുന്നതാണ്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളേയും മാത്രം മത്സരത്തിൽ പങ്കെടുപ്പിക്കുക. ഓരോ സ്‌കൂളിനെയും പ്രതിനിധീകരിച്ച് മൂന്ന് വിദ്യാർഥികൾ ഉൾപ്പെടുന്ന ടീമാണ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കേണ്ടത്. എസ്.പി.സി സ്‌കൂളുകളിൽ നിന്നുള്ള ടീമിൽ കുറഞ്ഞത് ഒരാൾ നിർബന്ധമായും എസ്.പി.സി കേഡറ്റ് ആയിരിക്കണം ജില്ലാ തലത്തിൽ വിജയികൾ സംസ്ഥാനത്തലത്തിൽ മത്സരിക്കാൻ യോഗ്യത നേടും. സ്കൂൾതല മത്സരങ്ങൾക്ക് ശേഷമുള്ള ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ dnospcwynd.pol@kerala.gov.in എന്ന ഇ മെയിലിൽ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447341229 എന്ന നമ്പറിൽ ബന്ധപ്പെടുക.

മത്സര വിഷയങ്ങൾ

എസ്.പി.സി പ്രോജക്ട്, പൊതുവിജ്ഞാനം, ഇന്ത്യൻ ചരിത്രം, രാഷ്ട്രീയം, ശാസ്ത്രം, കല, കായികം, സിനിമ, പരിസ്ഥിതി, ആനുകാലിക സംഭവങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *