സർവമത സമ്മേളന വേദിയായി മാനന്തവാടി ഗാന്ധിപാർക്ക്

മാനന്തവാടി: ചീയമ്പം പള്ളിയിലെ പരിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമപ്പെരുന്നാളിന് മുന്നോടിയായി നടത്തിയ പതാകാപ്രയാണത്തിന് മാനന്തവാടി ഗാന്ധിപാർക്കിൽ സർവമത – പൗര സ്വീകരണം നൽകി. ഉഷാ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ അധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാധ്യക്ഷ അഡ്വ സിന്ധു സെബാസ്റ്റ്യൻ, എരുമത്തരുവ് മഹല്ല് പ്രസിഡൻ്റും നഗരസഭ സ്ഥിരംസമിതി അധ്യക്ഷനുമായ പി.വി.എസ്. മൂസ, ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ.ജിതിൻ, മലബാർ ഭദ്രാസന വൈദിക സെക്രട്ടറി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. എൽദൊ കൂരൻ താഴത്ത്പറമ്പിൽ, ജാഥാ ക്യാപ്റ്റൻ കെ.ഒ. ഏബ്രഹാം, കോ ഓർഡിനേറ്റർ എൽദോ ജോർജ് മത്തോക്കിൽ,സഭാ മാനേജിങ് കമ്മിറ്റി അംഗം കെ. എം. ഷിനോജ് കോപ്പുഴ എന്നിവർ പ്രസംഗിച്ചു. വള്ളിയൂർക്കാവ് ക്ഷേത്രം മുൻ ട്രസ്റ്റി ടി.കെ. അനിൽകുമാർ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷ രായ പി.വി.ജോർജ്, ഷീജ ഫ്രാൻസിസ്, ലേഖാ രാജീവൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ചിന്നമ്മ ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റോസമ്മ ബേബി, തിരുനെല്ലി പഞ്ചായത്ത് അംഗം ശ്രീജ ബാവലി, യാദവ സേവാ സമിതി സംസ്ഥാന രക്ഷാധികാരി അഡ്വ ടി മണി, സ്പന്ദനം മാനന്തവാടി രക്ഷാധികാരി ഡോ എ. ഗോകുൽദേവ് , അഡീഷ്ണൽ സ്റ്റാൻഡിങ് കൗൺസിലർ അഡ്വ.അമൃത് രാജ് എം. ജോർജ്, യുവമോർച്ചാ സംസ്ഥാന ഉപാധ്യക്ഷൻ അഖിൽ സി പ്രേം, സേവാ ഭാരതി കോ ഓർഡിനേറ്റർ കെ. അനിൽകുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഷാജൻ ജോസ്, പ്രസ് ക്ലബ് പ്രസിഡൻ്റ് അരുൺ വിൻസെൻ്റ്, സെക്രട്ടറി ജസ്റ്റിൻ ചെഞ്ചട്ടയിൽ, യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് രൂപേഷ് പിലാക്കാവ്,മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി ട്രസ്റ്റി വി.സി. ജോസ് വാണാക്കുടി എന്നിവർ ഹാരാർപ്പണം നടത്തി. വിവിധ സംഘടനാ പ്രതിനിധികൾ,

യാക്കോബായ സുറിയാനി സഭാ യൂത്ത് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *