എടവക : കൊണിയൻമൂക്ക് ഇ.കെ ഹൗസിൽ അജ്മൽ (24) തൂങ്ങിമരിച്ച സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അജ്മലിനെ വിളിച്ചു കൊണ്ടുപോയി മർദ്ദിച്ച കട്ടയാട് ഗീതാലയം സജേഷ് (44), തെക്കേതിൽ വിശാഖ് പുതുശ്ശേരി (23), അരുൺ എം.ബി അഗ്രഹാരം (23), എടവക പാരവിളയിൽ ശ്രീരാഗ് പാണ്ടിക്കടവ് (23), വെണ്മണി അരിപ്ലാക്കൽ മെൽ ബിൻ മാത്യു (23) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. അജ്മലിന് ഇവരുടെ ബന്ധുവായ പെൺകുട്ടിയുമായുണ്ടായിരുന്ന പ്രണയത്തെ തുടർന്ന് അത് ചോദ്യം ചെയ്യുകയും, തുടർന്ന് ഇവർ അജ്മലിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
പ്രവാസി യുവാവിന്റെ ആത്മഹത്യ; അഞ്ച് പേർ അറസ്റ്റിൽ.
