അഖില വയനാട് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് ഫസ്റ്റ് റണ്ണേഴ്സ് അപ്പ് ടീമിനെ ആദരിച്ചു. 

കണിയാമ്പറ്റ : അഖില വയനാട്

സെവൻസ് ഫുട്ബോൾ ടൂർണമെന്റ് (എൽപി വിഭാഗം)

ഫസ്റ്റ് റണ്ണേഴ്സ് അപ്പ്‌ നേടിയ കണിയാമ്പറ്റ ഗവ.യു പി സ്കൂളിലെ വിദ്യാർത്ഥികളെ ആദരിച്ചു . ജില്ലയിൽ ആദ്യമായി എൽ പി വിഭാഗം വിദ്യാർഥികൾക്ക് സെൻറ് തോമസ് എൽപി സ്കൂൾ നടവയൽ സംഘടിപ്പിച്ച സെവൻസ് ടൂർണമെന്റിൽ 18 ടീമുകൾ പങ്കെടുത്തു. കണിയാമ്പറ്റ ഗവ.

യുപി സ്കൂളിലെ മുഹമ്മദ്‌ ഷാദിൽ ബെസ്റ്റ് ഫോർവേർഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

വിജയികളെ പിടിഎ എസ് എം സി സ്റ്റാഫ് അഭിനന്ദിച്ചു.

ചടങ്ങിൽ പ്രധാനാദ്ധ്യാപിക ലിസി ജോസഫ് പിടിഎ പ്രസിഡണ്ട് കെ.നിഷാദുദ്ദീൻ, ടി.പി ഹാരിസ് , ജിഷ സിന്ധു തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *