യുവാവ് ആത്മഹത്യ ചെയ്ത സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം: എസ്.ഡി.പി.ഐ.

മാനന്തവാടി : എടവക കൊണിയൻ മുക്ക് ഇ.കെ ഹൗസിൽ അജ്മൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ഒരാഴ്ച്ച മുൻപാണ് അജ്മൽ ഗൾഫിൽ നിന്നും അവധിക്കെത്തിയത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് വീട്ടിൽ നിന്ന് പുറത്തുപോയ അജ്മലിനെ വൈകീട്ടോടെ കുറച്ചാളുകൾ ചേർന്ന് വീട്ടിൽ കൊണ്ടാക്കുകയുമായിരുന്നു.അതിന് ശേഷം മുറിയിൽ കയറി വാതിലടച്ച അജ്മൽ തിങ്കളാഴ്ച രാവിലെ ആയിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് ശരീരത്തിൽ നിറയെ മർദ്ദനമേറ്റ പാടുകളുമായി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

അത് കൊണ്ട് തന്നെ അജ്മലിനെ മർദ്ധിച്ചതാരാണെന്നും അവർക്ക് ആത്മഹത്യയുമായി ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു. യോഗത്തിൽ സുലൈമാൻ മൗലവി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം മഹ്‌റൂഫ് കെ,ഫൈസൽ പി.കെ, റഫീഖ് പി.കെ, സുനീറ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *