കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

അമ്പലവയൽ : അമ്പലവയൽ ഗ്രാമപഞ്ചായത്ത് 5-ാം വാർഡിൽ ആയിരംകൊല്ലി പ്രദേശത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത അയ്യപ്പനാശാരി മെമ്മോറിയൽ റോഡ് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു. ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട് കെ ഷമീർ ഉൽഘാടനംചെയ്തു.വാർഡ് വികസന സമിതി കൺവീനർ മോളി അശോക് അദ്ധ്യക്ഷത വഹിച്ചു. വി ശശിധരൻ, കെ കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു. സുലൈഖ ഇബ്രാഹീം സ്വാഗതം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *