കെ.ജെ. ബേബിയുടെ നിര്യാണത്തില്‍ വയനാട് പ്രകൃതി സംരക്ഷണ സമിതി അനുശോചിച്ചു

കല്‍പ്പറ്റ: സാഹിത്യകാരനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ കെ.ജെ. ബേബിയുടെ നിര്യാണത്തില്‍ വയനാട് പ്രകൃതി സംരക്ഷണ സമിതി അനുശോചിച്ചു.
വയനാടന്‍ പ്രകൃതിയെയും മണ്ണിന്റെ മക്കളെയും പ്രണയിച്ച എഴുത്തുകാരനാണ് ബേബി. മലയാള നാടകലോകത്തെ ഗുണകരമായി പരിവര്‍ത്തിപ്പിച്ചതില്‍ തോപ്പില്‍ ഭാസിക്കും സി.ജെ. തോമസിനും കാവാലത്തിനും സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ക്കുമൊപ്പം സ്ഥാനം ബേബിക്കുണ്ട്. നാടുഗദ്ദികയെ വെല്ലുന്ന നാടകാനുഭവം അടുത്തകാലത്തൊന്നും മലയാളിക്ക് ഉണ്ടായിട്ടില്ല. ബേബിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ‘കനവ്’ സാമ്പ്രദാായിക വിദ്യാഭ്യാസ സങ്കല്‍പ്പങ്ങളെ തകര്‍ത്തുകളഞ്ഞതായും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് അമ്പലവയല്‍, ട്രഷറര്‍ ബാബു മൈലമ്പാടി എന്നിവര്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *