വയനാട് ദുരന്തം: പഠനം മുടങ്ങിയവർക്ക് ഇഷ്ടപ്പെട്ട കോളേജിൽ പ്രവേശനം: കലിക്കറ്റ് സർവകലാശാല

കോഴിക്കോട് : വയനാട് ദുരന്തത്തിൽ പഠനം മുടങ്ങിയവർക്ക് താൽപ്പര്യമുള്ള കോളേജുക ളിൽ പ്രവേശനം നൽകാൻ കലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. ദുരിതമനുഭവിക്കുന്ന 44 വിദ്യാർഥികൾക്ക് വിദ്യാർഥി ക്ഷേമ ഫണ്ടിൽനിന്ന് തുക അനുവദിക്കും. ദുരന്തത്തിൽ മരിച്ച അഞ്ച് കോളേജ് വിദ്യാർഥികളുടെ കുടുംബവും ഇതിലുൾപ്പെടും. നോഡൽ ഓഫീസറുമായി ചർച്ച നടത്തിയതി നുശേഷം തുക എത്രയെന്ന് തീരുമാനിക്കും. പൊളിറ്റിക്കൽ സയൻസ് പ്രൊഫസറായ സാബു തോമസിൻ്റെ ഡെപ്യൂട്ടേഷൻ കാലാവധി നീട്ടിനൽകേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു സർവകലാശാലയ്ക്ക് സാ മ്പത്തിക നഷ്‌ടം വരുത്തിയ ജീവനക്കാരനെതിരെ കൈക്കൊണ്ട നടപടി റദ്ദാക്കിയ ചാൻസലറുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കും. സർവകലാശാലാ സ്റ്റാൻഡിങ് കൗൺ സിലിനെ മറികടന്ന് താൽക്കാലിക വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ വാങ്ങിയ നിയമോപദേശം സിൻഡിക്കറ്റ് അംഗീകരിച്ചില്ല. നേരത്തെ സിൻഡിക്കറ്റ് എടുത്ത തീരുമാനത്തെ മറി കടന്നായിരുന്നു വൈസ് ചാൻസലറുടെ നടപടി. ബിഎഡ് സീറ്റിന് കോഴ വിവാദത്തിൽ അഞ്ചംഗ ഉപസമിതി വിശദമായ അന്വേഷണം നടത്തുമെന്ന് സിൻഡിക്കറ്റ് തീരുമാനങ്ങൾ വിശദീകരിച്ച അഡ്വ. പി കെ ഖലിമുദ്ദീനും അഡ്വ. എൽ ജി ലിജീഷും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *