തൊഴിലാളി വഞ്ചനയിലെ പ്രതിഷേധം ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും; ഐ.എൻ.ടി.യു.സി

മാനന്തവാടി: കേന്ദ്ര-കേരള സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങളോടുള്ള പ്രതിഷേധം കേരളത്തിൽ നടക്കുന്ന ഉപ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും വയനാട് നടക്കുന്ന തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധിയുടെ വിജയത്തിനായി രംഗത്തിറങ്ങുമെന്നും ഐ.എൻ.ടി.യു.സി മാനന്തവാടി റിജണൽ നേതൃയോഗം. കേന്ദ്ര-കേരള സർക്കാരുകൾ തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കാൻ മത്സരിക്കുകയാണ്. നേതൃയോഗം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ശ്രീകാന്ത് പട്ടയൻ ഉദ്ഘാടനം ചെയ്തു. ടി.എ.റെജി അദ്ധ്യനായി. കെ.വി. ഷിനോജ്, ജോസ് പാറയ്ക്കൻ, ജോർജ് പടകുട്ടിൽ, എം.പി.ശശി, സാബു പൊന്നിയിൽ, ടി.കുഞ്ഞാപ്പ, ഗിരിജാ സുധാകരൻ, സലിമോൻ കെ.ജെ, കെ.കൃഷ്ണൻ, കെ.കെ. മുസ്തഫ, കെ.വി. ശശി,കെ. അർഷിദ്,മുനീർ തരുവണ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *