വയോജനക്ഷേമ പരിപാടി സംഘടിപ്പിച്ചു

കൽപ്പറ്റ : അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് പള്ളിക്കുന്ന് ഫാത്തിമ ഭവനിൽ നടത്തിയ വയോജനക്ഷേമ പരിപാടി ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. പി എസ് സുഷമ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ക്യാമ്പ്, വിവിധ കലാപരിപാടികൾ എന്നിവയുണ്ടായിരുന്നു. ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പാലിയേറ്റിവ് കോർഡിനേറ്റർ സ്മിത പി സന്ദേശം നൽകി. ഫാത്തിമ ഭവൻ മദർ സുപീരിയർ സിസ്റ്റർ പ്രിൻസി, സിസ്റ്റർ ഹിൽഡ, പനമരം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സനൂജ എം എസ്, ജെ.പി.എച്ച്.എൻ ഷീന പി, എം.എൽ.എസ്.പി സോണിയ പി പി, സുജ പി എസ്, സാമൂഹ്യ നീതി വകുപ്പ് കൗൺസിലർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *