പ്രവാസി ഭാരത് ദിവസ് പ്രവാസി സംഗമം സംഘടിപ്പിച്ചു

കൽപറ്റ: പ്രവാസി കോൺഗ്രസ് വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവാസി ഭാരത് ദിവസ് പ്രവാസി സംഗമം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് പി.ഇ.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റും ജില്ലാ പഞ്ചായത്ത് അംഗവുമായ അമൽജോയ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മമ്മൂട്ടി കോമ്പി മുതിർന്ന പ്രവാസികളെ ആദരിച്ചു. നോർക്ക റൂട്ട്സ് പ്രതിനിധികളും പ്രവാസികളുമായി ക്ഷേമ പദ്ധതികളുടെ സംശയ നിവാരണ ചർച്ച നടത്തി. പി.സി.അസൈനാർ, ഗൗതം ഗോകുൽദാസ്, അബ്രഹാം.ഇ.വി, രാജേഷ് നമ്പിച്ചംകുടി, ഷമീർ മാണിക്യം, റിയാസ് പള്ളിക്കവല, ശംസീർ അരണപ്പാറ, കലാം കോന്നാടൻ, ത്രേസ്യാമ്മ വൈത്തിരി, അൻസാർ മുതിര, ടിൻ്റു റോയ്, ജിനി സിബി, ഷെമീർ മാളിക, ആഷിക് മൂപ്പൈനാട്, ജസ്ന പിണങ്ങോട് എന്നിവർ സംസാരിച്ചു. സജി മണ്ടലത്തിൽ സ്വാഗതവും പി.വി.ആൻ്റണി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *