പനമരം : പനമരത്തെ മാധ്യമ പ്രവർത്തക രംഗത്ത് ദീർഘ കാലമായി പ്രവർത്തിക്കുന്ന ഷാജി പുളിക്കൽ (മനോരമ) ബാബു പി എസ് (മലനാട്) കേരളാ ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജനമൈത്രി ഗ്രൂപ്പ് അംഗം മൂസ കൂളിവയൽ (സിറാജ്) എന്നിവരെയും ചൂരൽമല മുണ്ടക്കൈ ദുരന്ത മേഖലയിൽ സജീവ സേവനം നടത്തിയ ജനമൈത്രി ഗ്രൂപ്പ് അംഗമായ എൻ കെ റസാക്ക് എന്നിവരെയും പനമരം ജനമൈത്രി പോലീസ് സ്നേഹാദരവ് മെമെൻ്റേ നൽകി ആദരിച്ചു. സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എൻ. കെ അബ്ദുൽ റസാക്ക് ഉത്ഘാടനം ചെയ്തു ജനമൈത്രി ചാർജ് ഓഫീസർ എസ് ഐ ടി ദാമോദരൻ ചിക്കല്ലൂർ. മുഖ്യപ്രഭാഷണം നടത്തി. ജനമൈത്രി കോഡിനേറ്റർ എ എസ്ഐ .പി .സിദ്ധീഖ് . എ എസ് ഐ വി.ടി സുലോചന.എസ് സി പി ഒ മാരായ ജോൺസൻ ഇ എൽ. അജയ്. ജനമൈത്രി ഗ്രൂപ്പ് അംഗങ്ങളായ ടി.പി സുരേഷ്. മഹ്മൂദ് പനമരം . ജാഫർ പെരിങ്ങളവൻ . എന്നിവർ പങ്കെടുത്തു.
മാധ്യമ പ്രവർത്തകർക്കും സാമൂഹ്യ പ്രവർകനും ആദരവുമായി പനമരംജനമൈത്രി പോലീസ്
