ഉരുൾ ദുരന്തം, യുഎഫ് പിഎയുടെ ബഡ്സ് സ്കൂൾ ശിലാസ്ഥാപനം നാളെ

 

കൽപറ്റ: ചൂരൽമല – മുണ്ടക്കൈ പ്രകൃതി ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിൻ്റെ ഭാഗമായി മറുനാടൻ കർഷക സംഘടനയായ യുഎഫ്പിഎ നിർമിക്കുന്ന ബഡ്സ് സ്കൂൾ ശിലാസ്ഥാപനം നാളെ രാവിലെ 11 ന് മേപ്പാടിയിൽ മന്ത്രി ഒ. ആർ. കേളു നിർവഹിക്കും. പ്രദേശത്തെ ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന് മെച്ചപ്പെട്ട കെട്ടിടമില്ലാത്തതിനാലാണു കാൽ കോടി രൂപ ചെലവിൽ മേപ്പാടിയിൽ സ്കൂൾ കെട്ടിടം നിർമിക്കുന്നത്. യുഎഫ് പി എ യുടെ ഹൃദയപൂർവം പദ്ധതിയിൽ ആർദ്രം ചാരിറ്റബിൾ ട്രസ്റ്റിലൂടെയാണ് ഇതിനായുള്ള തുക സമാഹരിച്ചത്. ദുരന്ത ഭൂമിയിൽ മറുനാടൻ കർഷകരുടെ കയ്യൊപ്പായി ഈ സ്കൂൾ കെട്ടിടം നിലകൊള്ളുമെന്ന് ഹൃദയപൂർവം ചെയർമാൻ സിബി തോമസ്, യുഎഫ് പി എ ദേശീയ ചെയർമാൻ എമിൽസൻ തോമസ് എന്നിവർ അറിയിച്ചു. ചടങ്ങിൽ എം എൽ എ മാരായ ടി.സിദ്ദിഖ്, ഐ. സി. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, മേപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബാബു തുടങിയവർ പങ്കെടുക്കും.

മേപ്പാടി പഞ്ചായത്ത് അനുവദിച്ച സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *