എസ്‌ഡിപിഐ നിവേദനം നൽകി.

തലപ്പുഴ: തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ അഞ്ചാംവാർഡിൽ ഉൾപ്പെടുന്നതും വന്യമൃഗ സാന്നിധ്യം കാണപ്പെടുന്നതുമായ അഭിനഗർ കോളനി, മൂന്ന് സെന്റ് കോളനി, പത്ത് സെന്റ് കോളനി, സ്റ്റേഡിയം റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ അടിയന്തരമായി സ്ട്രീറ്റ് മെയിൻ വലിച്ച് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസ്‌ഡിപിഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. സ്ട്രീറ്റ് മെയിൻ പകുതി മാത്രം വലിച്ച കാട്ടേരിക്കുന്ന് പ്രദേശത്തെ ബാക്കിയുള്ള ഭാഗത്തും സ്ട്രീറ്റ് മെയിൻ വലിക്കണമെന്നും നിലവിൽ സ്ട്രീറ്റ് മെയിൻ വലിച്ചതും എന്നാൽ ചുരുക്കം ബൾബുകൾ ഇട്ടതുമായ 44,പൊയിൽ, 43,കാട്ടേരിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ ആവശ്യമായ ബൾബുകൾ മഴക്കാലത്തിന് മുൻപ് സ്ഥാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ബ്രാഞ്ച് അംഗങ്ങളായ വി. കെ മുഹമ്മദലി, സകരിയ്യ കെ.എസ്‌, സാദിഖ് വി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *