വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ സാഹിത്യ സംവാദം സംഘടിപ്പിച്ചു

മാനന്തവാടി: വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ വികസന പദ്ധതിയുടെ ഭാഗമായി മാനന്തവാടി ഗവൺമെന്റ് കോളേജിൽ വച്ച് “ക്യാമ്പസ് വായനയിലേക്ക്” യുവസാഹിത്യ സംവാദം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി നടത്തിയ സാഹിത്യ സംവാദം,സാഹിത്യ കാരൻ കെ.ഇ.എൻ ഉദ്ഘാടനം ചെയ്തു. വായനയും ജീവിതവും’, ‘കഥ ഇന്ന്’, ‘കവിതയുടെ പുതുമകൾ ‘എന്നീ വിഷയങ്ങളിൽ ഡോ. മിനി പ്രസാദ്, കവി വീരാൻ കുട്ടി തുടങ്ങിയവർ ക്ലാസുകൾ എടുത്തു.വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ടി.ബി. സുരേഷ്,സെക്രട്ടറി പി. കെ. സുധീർ, പി.ടി. സുഗതൻ, പി.കെ. സത്താർ, മുസ്തഫ ദ്വാരക തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *