ഫ്രണ്ട്സ് ഗ്രൂപ്പ് വാരാമ്പറ്റ സ്നേഹസംഗമം നടത്തി

വാരാമ്പറ്റ: ഫ്രണ്ട്സ് ഗ്രൂപ്പ്
വാരാമ്പറ്റയുടെ
ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യാത്രയയപ്പും ആദരിക്കൽ ചടങ്ങും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്‌സ് ഗ്രൂപ്പ് പ്രസിഡന്റ്‌ ടി.കെ മമ്മൂട്ടി അധ്യക്ഷത വഹിച്ചു.
42 വർഷം അംഗൻവാടി വർക്കറായി സേവനം ചെയ്തു വിരമിക്കുന്ന എ.കെ ലില്ലിക്ക് യാത്രയയ് പ്പ് നൽകി. മാതൃകാ സന്നദ്ധ പ്രവർത്തകൻ ആലി പന്നിയോടനെ ആദരിച്ചു.
ജില്ലാ പഞ്ചായത്ത്‌ അംഗം കെ. വിജയൻ,വാർഡ് മെമ്പർ പി. എ അസീസ്, കെ. മമ്മൂട്ടി, എ മോയി,ബഷീർ തയ്യിൽ,സി. കെ ഷൈജൽ, കെ. പി അമ്മദ്, കെ. എസ്. പ്രസന്ന കുമാർ, ശാലിനി സി. എസ്, സുവർണ കെ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *