കൽപറ്റ: കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രൽ കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ നേതൃത്വത്തിൽ കൽപറ്റയിൽ സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് ഏറ്റവും മിതമായ നിരക്കിൽ പഠനോപകരണങ്ങൾ, കുട ബാഗ്, പേന, പെൻസിൽ ഉൾപ്പെടെ ആവശ്യമായവ എല്ലാം ഒരു കുടകീഴിൽ ഒരുക്കിയിരിക്കുകയാണ് യൂണിവേഴ്സിറ്റി സെൻട്രൽ സ്റ്റോർ.10% മുതൽ 60% വരെ വിലക്കുറവിൽ കഴിഞ്ഞ വർഷവും സംഘത്തിന്റെ സ്കൂൾ ബസാർ പ്രവർത്തനം നടത്തിയിരുന്നു.സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി കെ ശശീന്ദ്രൻ ആദ്യ വിൽപന നടത്തി. വയനാട് ജില്ലാ ഡ്രൈവേഴ്സ് സൊസൈറ്റി പ്രസിഡന്റ് കെ റഫീഖ് ഏറ്റുവാങ്ങി.യൂണിവേഴ്സിറ്റി സ്റ്റോർ സെക്രട്ടറി ബാവേഷ് പി കെ, കൽപറ്റ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ ശിവരാമൻ, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എം മധു, യൗവജന ക്ഷേമബോർഡ് ജില്ലാ കോഡിനേറ്റർ കെ എം ഫ്രാൻസിസ്, കെ ആർ ജിതിൻ, സംഗീത് സന്തോഷ്, ഷംലാസ് എന്നിവർ പങ്കെടുത്തു.
സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു
