വെള്ളമുണ്ട: ഡിവിഷൻ പരിധിയിലെ മുഴുവൻ സ്കൂൾ പാചക തൊഴിലാളികൾക്കും ഗ്രാമാദരവസ്ത്രം സമ്മാനിച്ചുകൊണ്ട് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ ആദരിച്ചു.
ഡിവിഷൻ പരിധിയിലെ 19 പൊതുവിദ്യാലയങ്ങളിലേയും മുഴുവൻ പാചക ക്കാരെയും ആദരിച്ചു.
അന്നം തരുന്നവരെ ആദരിക്കുക,ഏത് തൊഴിലിനെയും തൊഴിലാളിയെയും ബഹുമാനിക്കുക,സഹജീവികളെ ചേർത്തുനിർത്തുക,അവരുടെ സുഖദുഃഖങ്ങളിൽ പങ്കുചേരുക എന്നീ സന്ദേശങ്ങൾ കുട്ടികൾക്ക് നൽകുന്നതിനായിട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.
വെള്ളമുണ്ടയിലെ മുഴുവൻ പാചകതൊഴിലാളികളേയും ഗ്രാമാദരവസ്ത്രം നൽകി ആദരിച്ചു
