പൊതു വിഷയങ്ങളിൽ ബോധവൽക്കരണം ക്ലാസ് സംഘടിപ്പിച്ചു

കമ്പളക്കാട് ജനമൈത്രി പോലീസ് കരിങ്കുറ്റി പെൺകുട്ടികൾക്കുള്ള ട്രൈബൽ ഹോസ്റ്റലിൽ വച്ച് വിവിധ പൊതു വിഷയങ്ങളിൽ ബോധവൽക്കരണം ക്ലാസ് സംഘടിപ്പിച്ചു. കമ്പളക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ദാമോദരൻ എൻ കെ . സി പി ഒ ജിഷ്ണു രാജു എന്നിവർ വിദ്യാർത്ഥികൾക്ക് പാടിയും കഥകൾ പറഞ്ഞും, വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.ഹോസ്റ്റൽ കെയർ ടേക്കർ രഹിൽന രാജൻ അധ്യക്ഷത വഹിച്ചു. ഹോസ്റ്റൽ ഉദ്യോഗസ്ഥനായ അഖിലേഷ് എം സി സ്വാഗതം ആശംസിച്ചു. വിദ്യാർത്ഥിനി ബിൽന ബാബു നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *