പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിക്കണം: കെഎസ്എസ്പിഎ

തരിയോട്: പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിക്കണമെന്ന് കെഎസ്എസ്പിഎ മണ്ഡലം സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പെന്‍ഷന്‍ പരിഷ്‌കരണ, ഡിഎ കുടിശികകള്‍ അനുവദിക്കുക,

മെഡിസെപ് കുറ്റമറ്റതാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വേണുഗോപാല്‍ കീഴിശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജിമോന്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. എഐസിസി അംഗം പി.കെ. ജയലഷ്മി വിശിഷ്ടാതിഥിയായി. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഇന്‍ ചാര്‍ജ് കെ. ശശികുമാര്‍, നിയോജകമണ്ഡലം പ്രസിഡന്റ് കെ.എല്‍. തോമസ്, സെക്രട്ടറി കെ. സുരേന്ദ്രന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജി വട്ടത്തറ, പി.എം. ജോസ്, എം.എ. ലില്ലിക്കുട്ടി, ഏബ്രാഹം കെ. മാത്യു, ടെസി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *