കല്‍പ്പറ്റ: വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ ക്ലബും കൊട്ടാരം ചാരിറ്റീസും സംയുക്തമായി സംഘടിപ്പിച്ച
വയനാട് ഓപ്പണ്‍ വെറ്ററന്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വൈസ്‌മെന്‍ ക്ലബില്‍ തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഡോ.റോജേഴ്‌സ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം. ഫ്രാന്‍സിസ് മുഖ്യാതിഥിയായി. കൊട്ടാരം ചാരിറ്റീസ് സെക്രട്ടറി കെ. കൃഷ്ണകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ നിജിത സുഭാഷ്, ബേബി മാത്യു, പി.ജെ. ജോസുകുട്ടി, പി. ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, കേരളം, തെലുങ്കാന, ഗോവ സംസ്ഥാനങ്ങളില്‍നിന്നായി നൂറോളം പുരുഷ-വനിതാ താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് നാളെ സമാപിക്കും. വൈസ്‌മെന്‍ ക്ലബ്, കോസ്‌മോപോളിറ്റന്‍ ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍.
