എസ്ഡിപിഐക്ക് ജനപിന്തുണ വർധിച്ചു: വി.സുലൈമാൻ 

മാനന്തവാടി :- തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലുടനീളം വിവിധ വാർഡുകളിലും ഡിവിഷനുകളിലും മത്സരിച്ച എസ്ഡിപിഐ സ്ഥാനാർഥികൾക്ക് പിന്തുണ നൽകി വോട്ട് ചെയ്ത എല്ലാ ജനങ്ങൾക്കും ഹൃദയപൂർവ്വമായ നന്ദി അറിയിക്കുന്നതായി മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ.

 

ഈ തിരഞ്ഞെടുപ്പിൽ എവിടെയും വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും, മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ സ്ഥലങ്ങളിൽ മത്സരിച്ച് ശ്രദ്ധേയമായ വോട്ട് സമാഹരിക്കാൻ പാർട്ടിക്ക് സാധിച്ചു.

ചില വാർഡുകളിൽ ജയ പരാജയങ്ങൾ നിർണയിക്കുന്നതിൽ എസ്ഡിപിഐ വോട്ട് കാരണവുമായി.

ഇത് പാർട്ടിയോടുള്ള ജനവിശ്വാസത്തിന്റെ വർധനവായി

പാർട്ടി വിലയിരുത്തുന്നു.

 

ജനങ്ങളുടെ മനസ്സിലേക്ക് എത്താൻ കഴിഞ്ഞതും, നാടിന്റെ പ്രശ്നങ്ങൾ തുറന്നുവെച്ച് ജനാധിപത്യപരമായ ഇടപെടലുകൾ നടത്താൻ കഴിഞ്ഞതുമാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രധാന നേട്ടം. ലഭിച്ച ഓരോ വോട്ടിനെയും എസ്ഡിപിഐ ഉത്തരവാദിത്തമായി കാണുന്നു.

 

തോൽവിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട്, പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തിയും ജനകീയ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയും മുന്നോട്ട് പോകുമെന്ന് അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *