പ്രതിഷ്ഠാദിനം ആഘോഷിച്ചു

കാക്കവയൽ :കല്ലുപാടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഗണപതി ഹോമം, വിവിധ അഭിഷേകങ്ങൾ, പ്രത്യേക പൂജകൾ ഭദ്രാദേവിക്ക് പൊങ്കാല സമർപ്പണവും നടന്നു. നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെ ഭക്തജനങ്ങൾ പൊങ്കാല സമർപ്പണത്തിൽ പങ്കാളികളായി. ഉച്ചയ്ക്ക് പ്രസാദ ഊട്ടോടുകൂടി ചടങ്ങുകൾ അവസാനിച്ചു. ക്ഷേത്രത്തിൽ തൈപ്പൂയ്യ മഹോത്സവത്തിന് ജനുവരി 28 ന് കൊടിയേറും. ഫെബ്രുവരി ഒന്നിനാണ് തൈപ്പൂയ്യം . ക്ഷേത്ര ചടങ്ങുകൾക്ക് കണ്ണൻ ശാന്തി ആലപ്പുഴ മേൽശാന്തി സുജിത്ത് ശർമ്മ എന്നിവർ നേതൃത്വം നൽകി.

ആഘോഷ പരിപാടികൾക്ക് ക്ഷേത്രം പ്രസിഡൻ്റ് കെ.ആർ കൃഷ്ണൻ, ക്ഷേത്രം സെക്രട്ടറി സുരേഷ് വി വി ക്ഷേത്രം രക്ഷാധികാരി വി കെ ഗോപി. മാതൃസമിതി പ്രസിഡന്റ് രമണി ടീച്ചർ സെക്രട്ടറി സൗമിനി , എസ്എൻഡിപി ശാഖാ പ്രസിഡൻ്റ് ടി എൻ പ്രകാശൻ, സെക്രട്ടറി കിഷോർ കെ കെ, യൂത്ത് വുമന്റ് പ്രസിഡൻ്റ് രാഹുൽ ടി പി , സെക്രട്ടറി നിഖിൽ കെ എം തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *