കല്‍പ്പറ്റ: കല്‍പ്പറ്റ മണ്ഡലം യു.ഡി.എഫ് വനിതാ സംഗമം ആവേശമായി. മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ ടി. സിദ്ധീഖിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നടന്ന സംഗമത്തില്‍ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളില്‍ നിന്നും നൂറുകണക്കിന് വനിതകളാണ് പങ്കാളികളാകാനെത്തിയത്. മഹിളാ കോണ്‍ഗ്രസിന്റെയും, വനിതാ ലീഗിന്റെയും ആതിഥേയത്തില്‍ കല്‍പ്പറ്റ തിരുഹൃദയ ദേവാലയ ഹാളിലായിരുന്നു സംഗമം. കല്‍പ്പറ്റ മണ്ഡലത്തിലെ മൂപ്പൈനാട്, മേപ്പാടി, വൈത്തിരി, കല്‍പ്പറ്റ മുനിസിപ്പാലിറ്റി, പടിഞ്ഞാറത്തറ, കോട്ടത്തറ, വെങ്ങപ്പള്ളി, തരിയോട്, മുട്ടില്‍ തുടങ്ങിയ പഞ്ചായത്തുകൡ നിന്നെല്ലാം നൂറുകണക്കിന് വനിതകള്‍ സംഗമത്തില്‍ പങ്കെടുത്തു. യു.ഡി.എഫിന്റെ കേന്ദ്ര-സംസ്ഥാന നേതാക്കളും, മഹിളാ കോണ്‍ഗ്രസിന്റെയും, വനിതാലീഗിന്റെയും സംസ്ഥാന നേതാക്കളും പങ്കെടുത്ത സംഗമത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മുന്നോട്ടുവെക്കുന്ന അഞ്ചിന ഗ്യാരണ്ടികള്‍ പ്രകാശനം ചെയ്യുകയുണ്ടായി. കെ.എസ്.ആര്.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കോളജ് വിദ്യാര്‍ഥിനികള്‍ക്ക് മാസംതോറും 1,000 രൂപ സാമ്പത്തിക സഹായം, ക്ഷേമ പെന്ഷന് 3,000 ആയി ഉയര്‍ത്തല്‍, കുടുംബങ്ങള്‍ക്ക് 25 ലക്ഷത്തിന്റെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്, സംരംഭങ്ങള്‍ തുടങ്ങുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി യുവാക്കള്‍ക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ, മുതിര്‍ന്ന പൗരന്മാര്ക്കായി പ്രത്യേക വകുപ്പ് രൂപീകരണം തുടങ്ങിയ അഞ്ചിന ഗ്യാരണ്ടികളാണ് സംഗമത്തില്‍ പ്രകാശനം ചെയ്തത്. സംഗമം ഐ.ഐ.സി.സി സംഘടനാകാര്യ ജനറല്‍സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. വനിതാലീഗ് ജില്ലാ പ്രസിഡന്റ് കെ.ബി നസീമ അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം.പി, വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട് സംസാരിച്ചു. ബിന്ദുജോസ് സ്വാഗതം പറഞ്ഞു.
വിജയഭേരി മുഴക്കി, ആവേശ്വോജ്വല വനിതാ സംഗമം
