ശിശുമലയില്‍ മൃഗസംരക്ഷണ വകുപ്പ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു

മുള്ളന്‍കൊല്ലി: പഞ്ചായത്തിലെ ചണ്ണോത്തുകൊല്ലി, സീതാമൗണ്ട് ക്ഷീരസംഘങ്ങളുടെ പരിധിയില്‍ മൃഗസംരക്ഷണ വകുപ്പ് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. ശിശുമലയില്‍ പശുക്കള്‍ ചത്ത പശ്ചാത്തലത്തിലായിരുന്നു ക്യാമ്പുകള്‍. ജില്ലാ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെയും മൊബൈല്‍ ഫാം എയ്ഡ് യൂണിറ്റിന്റെയും ക്ഷീര സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ ഏതാനും ക്ഷീരകര്‍ഷകരുടെ വീട് സന്ദര്‍ശിച്ചു. പരിശോധനയ്ക്ക് കൂടുതല്‍ സാംപിള്‍ ശേഖരിച്ചു. പുല്‍പ്പള്ളി ആലൂര്‍കുന്നിലെ ബാബുരാജിന്റെ ഫാമിലും സംഘം സന്ദര്‍ശനം നടത്തി. ഈ ഫാമില്‍ അടുത്തിടെ പശു ചത്തിരുന്നു. രോഗബാധ സംശയിക്കുന്ന പശുക്കളുടെയും കന്നുകുട്ടികളുടെയും രക്ത സാംപിള്‍ പരിശോധനയ്ക്ക് ശേഖരിച്ചു.ക്യാമ്പുകള്‍ക്ക് മൊബൈല്‍ ഫാം എയ്ഡ് യൂണിറ്റിലെ ഡോ.ജസില്‍ ജോസഫ്, അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോജക്ടിലെ ഡോ.നീതു ദിവാകര്‍, ജില്ലാ വെറ്റിനറി കേന്ദ്രത്തിലെ ഡോ.എം. കൃഷ്ണാനന്ദ്, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍മാരായ കെ. സുനിത, വി. നിത്യ, ജീവനക്കാരായ സി. സുഭാഷ്, എം. മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി

Leave a Reply

Your email address will not be published. Required fields are marked *