തൊണ്ടർനാട്: തുടർച്ചയായി മൂന്നാം തവണയും എസ് എസ് എൽ സി പരീക്ഷയിൽ നൂറുശതമാനം വിജയവും 32 എ പ്ലസുകളും നേടി മാനന്തവാടി ഉപജില്ലയിൽ ഒന്നാം സ്ഥാനവും വയനാട് ജില്ലയിൽ 86 സ്കൂളുകളിൽ നാലാം സ്ഥാനവും പ്ലസ് ടു പരീക്ഷയിൽ 96% വിജയവും നേടിയ തൊണ്ടർനാട് എംടിഡിഎം ഹയർസെക്കന്റ്റ്റി സ്കൂളിൽ വിജയയോത്സാവം സംഘടിപ്പിച്ചു. മാനന്തവാടി നിയോജക മണ്ഡലം എംഎൽഎ ഉഷ വിജയൻ ഉദ്ഘാടനം ചെയ്‌തു. പിടിഎ പ്രസിഡൻ്റ്റ് ടി.മൊയ്‌തു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മീനാക്ഷി രാമൻ മുഖ്യ പ്രഭാഷണം നടത്തി.എ പ്ലസ് വിജയികൾക്കുള്ള അവാർഡ് ദാനം ഉഷാവിജയൻ എംഎൽഎ, മീനാക്ഷി രാമൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രീത രാമൻ, മാനേജർ ഫാദർ ഫിലിപ്, ബ്ലോക്ക് മെമ്പർ അബ്‌ദുള്ള കേളോത്ത് എന്നിവർ നിർവഹിച്ചു. ഇന്ത്യൻ ആർമിയിൽ ലെഫ്റ്റാനൻ്റ് കേണൽ ആയി നിയമിതനായ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും. കോറോം സ്വദേശിയുമായ പൊന്നാണ്ടി ഫസലിനെ ഉഷ വിജയൻ പൊന്നാട അണിയിച്ചു.എ പ്ലസ്. നേടിയ എസ്.ടി വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും നടത്തി. പ്രിൻസിപ്പൽ മഞ്ജു ടീച്ചർ സ്വാഗതവും ഹെഡ് മാസ്റ്റർ ബിജു. പി ടി.കെ റിപ്പോർട്ടും അവതരിപ്പിച്ചു. സീനിയർ അസ്സിസ്റ്റന്റ് ഷിജോ നന്ദി. പറഞ്ഞു
തൊണ്ടർനാട് എംടിഡിഎംഎച്ച്എസിൽ വിജയോത്സവം സംഘടിപ്പിച്ചു
