ഓപറേഷൻ തൂഫാൻ:ലഹരിക്കെതിരായ നീക്കത്തിൽ ബദ്റുൽ ഹുദ ഐക്യദാർഡ്യ പ്രഖ്യാപനം 

പനമരം: കേരള സർക്കാർ അഭ്യന്തിര വകുപ്പ് നേതൃത്വം നൽകി വരുന്ന ലഹരി വിരുദ്ധ യജ്ഞം ഓപറേഷൻ തൂഫാൻ പ്രവർത്തനങ്ങളിൽ പനമരം ബദ്റുൽ ഹുദാ അക്കാദമി ഐക്യ ദാർഡ്യ പ്രഖ്യാപനം നടത്തി

പി കെ ഇബ്രാഹിം സഖാഫിയുടെ അധ്യക്ഷതയിൽ ഐ സി ബാലകൃഷണൻ എം എൽ എ ഉൽഘാടനം ചെയ്തു

ഓപ്പറേഷൻ തൂഫാൻ ക്യാംപെയ്ൻ സർക്കാർ പ്രഖ്യാപിച്ച ശേഷം MLA എന്ന നിലക്ക് ഞാൻ ആദ്യമായി പങ്കെടുക്കുന്ന പരിപാടിയാണ് ബദ്റുൽ ഹുദയിലേത് എന്ന് ഐ സി പറഞ്ഞു അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന സൗകര്യങ്ങൾ ഒരുക്കുന്നതിന് പുറമെ നാടിന്റെ നന്മക്ക് ആവശ്യമായ പൊതു ഇടങ്ങളിൽ ഇടപെടാനുള്ള താൽപര്യം കൂടി കാണിക്കുന്ന ബദ്റുൽ ഹുദയെയും അതിന്റെ നായകൻ ഉസ്മാൻ മൗലവി ഉസ്താദിനെയും പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ഉൽഘാടന പ്രസംഗത്തിൽ ഐ സി ബാലകൃഷ്ണൻ പറഞ്ഞു. പി ഉസ്മാൻ മൗലവി സ്വാഗതവും മുഹമ്മദ് ഷാഫി നൂറാനി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *