വയനാട് മെഡിക്കൽ കോളേജ് മാറ്റാനുള്ള നീക്കത്തിനെതിരെ വ്യാപാരികൾ

വയനാട് മെഡിക്കൽ കോളേജ് മാനന്തവാടിയിൽ നിന്നും മാറ്റുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സ്വകാര്യ ബസ് ഉടമകളുടെയും തൊഴിലാളികളുടെയും പ്രശ്നം ഉടൻ പരിഹരിക്കണമെന്നും വ്യാപാരി വ്യവസായി സമിതി മാനന്തവാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.മാനന്തവാടി ടൗണിൽ കോഴിക്കോട് റോഡിൽ ബാത്ത് റൂം സൗകര്യം ഏർപ്പെടുത്തണമെന്നും വ്യാപാര ലൈസൻസ് എടുക്കുന്നതിനും പുതുക്കുന്നതിനും ഉള്ള കാലതാമസം ഒഴിവാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.പ്രസിഡൻ്റ് എ.വി മാത്യം വിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സമതി ജില്ലാ സെക്രട്ടറി പി.പ്രസന്നകുമാർ ഉൽഘാടനം ചെയ്തു.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ മുൻസിപ്പൽ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ആദരിച്ചു.ടി.കെ പുഷ്പൻ, എം.ആർ സുരേഷ്‌, കെ.പി ശ്രീധരൻ, കെ.എം അബദുൾ സലീം, സിനി ബാബു’, റെജീന പടയൻ, കെ.വി രാജു ,അബ്ദുൾ മുത്തലിഫ്, എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി എ.വി മാത്യം പ്രസിഡൻ്റ്, രുഗ്മണി വിനു ,ഷാജി ഫിലിപ്പ് വൈസ് പ്രസിഡൻ്റ് മാർ‌ കെ.ജി സുനിൽ സെക്രട്ടറി, കെ.ജിനു, കെ.പി പ്രദീപൻ ജോയിൻ്റ് സെക്രട്ടറിമാർ, സി.എച്ച് റഷീദ് ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *