പൊഴുതനയിൽ പുലിയിറങ്ങി; അഞ്ച് ആടുകളെ കൊന്നു.

വൈത്തിരി:  പൊഴുതനയില്‍ അഞ്ച് ആടിനെ പുലി കൊന്നു. ആനോത്ത് ആണിവയല്‍ സെയ്താലിയുടെ ആടുകളെയാണ് പുലി പിടിച്ചത്. ശനിയാഴ്ച പുലര്‍ച്ചയാണ് സംഭവം. കൂട്ടില്‍ കെട്ടിയ ആടുകളെയാണ് പുലി ആക്രമിച്ചത്. ആടുകളുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും പുലി ഇരുളില്‍ മറഞ്ഞു. വന പാലകര്‍ സ്ഥലത്ത് പരിശോധന നടത്തി. സൗത്ത് വയനാട് വനം ഡിവിഷന്‍ പരിധിയിലാണ് ആനോത്ത്. പുലി സാന്നിധ്യം പ്രദേശവാസികളെ ഭീതിയിലാക്കി. പുലിശല്യം ഒഴിവാക്കുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *