ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ദേശീയ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണോദ്ഘാടനം പടിഞ്ഞാറത്തറ ബസ് സ്റ്റാൻഡ് പരിസരത്ത് എം.പി പ്രിയങ്ക ഗാന്ധി വാദ്ര നിർവ്വഹിച്ചു. തുള്ളി മരുന്ന് വിതരണം ചെയ്യുന്നതിന് ജില്ലയില്‍ 561 പള്‍സ് പോളിയോ ബൂത്തുകളാണ് സജ്ജമാക്കിയത്. ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ എന്നോടങ്ങളിലായി സജ്ജീകരിച്ച 523 ബൂത്തുകള്‍ക്ക് പുറമേ കുഞ്ഞുങ്ങള്‍ക്ക് വാക്സിന് നകുന്നതിന് ബസ് സ്റ്റാൻഡ്, വിനോദ സഞ്ചാര കേന്ദ്രങ്ങളിലായി 23 ട്രാന്‍സിറ്റ് ബൂത്തുകളും അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ദുര്‍ഘട പ്രദേശങ്ങള്‍, പൊതുജനങ്ങളെത്തുന്ന സ്ഥലങ്ങളില്‍ തുള്ളിമരുന്ന് നല്‍കുന്നതിനായി 15 മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചു. പരിപാടിയിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് അധ്യക്ഷത വഹിച്ചു.
ജില്ലയിൽ 45966 കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകി
ജില്ലയിൽ അഞ്ച് വയസ്സ് വരെയുള്ള 45966 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. ടി രേഖ അറിയിച്ചു. ജില്ലയിൽ ആദ്യദിനം തുള്ളിമരുന്ന് നൽകിയത് 88 ശതമാനം കുട്ടികൾക്കാണ്. വാക്സിൻ എടുക്കാൻ കഴിയാത്ത കുട്ടികൾക്കായി ഇന്നും നാളെയും (ജൂൺ 29, 30) തുള്ളിമരുന്ന് നൽകുമെന്നും രക്ഷിതാക്കൾ അടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് തുള്ളിമരുന്ന് നൽകാൻ ശ്രദ്ധിക്കണമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.
