അപർണ അനീഷിനെ യൂത്ത് കോൺഗ്രസ് ആദരിച്ചു

മേപ്പാടി: 2026-27 വർഷത്തെ ഓൾ ഇന്ത്യ AIISH എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മേപ്പാടി മുപ്പെനാട് സ്വദേശി അപർണ അനീഷിനെ യൂത്ത് കോൺഗ്രസ് മേപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ ഉപഹാരം കൈമാറി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിഷ്ണു എംബി,ബഷീർ പി കെ,സി എം മനുപ്രസാദ്,പി ജയേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *