കാർ നിയന്ത്രണം വിട്ട് ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി കൊളഗപ്പാറയിൽ കാർ നിയന്ത്രണം വിട്ട് ഇടിച്ച് കാൽനടയാത്രക്കാരി മരണപ്പെട്ടു. കൊളഗപ്പാറ ചുരിമല കുന്ന് സ്വദേശിനി കോട്ടാമറ്റം ഏലിയാസിന്റെ ഭാര്യ മേരി ഏലിയാസ് (64) ആണ് അപകടത്തിൽ മരിച്ചത്.

ഇന്ന് രാവിലെ പത്തു മണിയോടെയാണ് അപകടമുണ്ടായത്. കൊളഗപ്പാറ പള്ളിയിൽ നടന്ന ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മേരി. പള്ളിക്ക് സമീപം നടന്നു പോകുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഇവരെ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ഇവരെ ഉടൻ തന്നെ ബത്തേരി അസംപ്ഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ലെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിൽ ബന്ധുക്കൾ എത്തിയാണ് മരിച്ചത് മേരിയാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം ബത്തേരി അസംപ്ഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ബത്തേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *