കാർഷിക പ്രശ്നങ്ങൾ: സർക്കാറിൽ സമ്മർദ്ദം ചെലുത്താൻ നിവേദനം നൽകി.

മാനന്തവാടി: കർഷകരുടെയും കാർഷിക മേഖലയിലെയും പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാറിൽ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനം സ്വതന്ത്ര കർഷക സംഘം നിയോജക മണ്ഡലം ഭാരവാഹികൾ ഉഷാ വിജയൻ എം.എൽ.എക്ക് നൽകി. ലീഗ് ഹൗസിൽ ചേർന്ന സ്പെഷൽ കൺ വെൻഷനിൽ എം.എൽ.എക്ക് നൽകിയ സ്വീകരണ യോഗത്തിലാണ് പ്രസിഡന്റ് മുതിര മായൻ ഹാജിയും സെക്രട്ടറി കേളോത്ത് സലീമും കർഷകരുടെ 25 അവശ്യങ്ങളടങ്ങിയ നിവേദനം നൽകിയത്.

കൺവെൻഷൻ മണ്ഡലം യു.ഡി.എഫ് ചെയർമാൻ പടയൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. മുതിര മായൻ ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് പ്രസിഡന്റ് ടി.മൊയ്തു, എസ്.കെ.എസ്. ജില്ലാ പ്രസിഡന്റ് വി. അസൈനാർ ഹാജി, വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.സി. മൈമൂന, വനിതാ കർഷക വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സൗജത്ത് ഉസ്മാൻ പ്രസംഗിച്ചു.

സലീം കേളോത്ത് സ്വാഗതവും പുഴക്കൽ ഉസ്മാൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *