കള്ളാടി ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി, ലഭിച്ചത് പുഴയിൽ നടത്തിയ തിരച്ചിലിൽ

വയനാടിനെ നടുക്കിയ കള്ളാടി ദുരന്തത്തിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. തുരങ്കപാതയോട് ചേർന്ന പുഴയിൽ 30 അംഗ എൻഡിആർഎഫ് സംഘം പരിശോധന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പ്രദേശത്ത് തിരച്ചിൽ വിപുലമാക്കിയിരുന്നു.

 

കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് ദുരന്തത്തിലേക്ക് നയിച്ചത്. നിർമ്മാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. പ്രദേശത്ത് മഴ തുടരുന്നത് ആശങ്ക ഉയർത്തുന്നു. മേപ്പാടിയില്‍ നിന്ന് ചൂരല്‍മലയിലേക്ക് പോകുന്ന പ്രധാന പാതയിലാണ് അപകടമുണ്ടായത്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. മണ്ണ് കൂട്ടിയിട്ടതും, തുടർച്ചയായി പെയ്ത മഴയും അപകടത്തിലേക്ക് നയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *