കൽപ്പറ്റ:-കേരളത്തിൽ ആദിവാസികളും സാധാരണക്കാരും തോട്ടം തൊഴിലാളികളും ഉൾപ്പെടുന്ന വയനാട് ജില്ലയെ പിന്നോക്ക അവസ്ഥയിൽ എത്തിച്ചത് ഇവിടെ മുൻപും പിമ്പും തെരഞ്ഞെടുത്ത ജനപ്രതിനിധികളുടെ കഴിവില്ലായ്മയാണ് എന്ന് ആക്ഷൻ കമ്മിറ്റി വിലയിരുത്തി. 10 വർഷം കേരളം ഭരിച്ച ഇടതുപക്ഷ സർക്കാർ വയനാട് മെഡിക്കൽ കോളേജ് അട്ടിമറി നടത്തിയാണ് മാനന്തവാടിയിലേക്ക് മാറ്റിമറിച്ചത്. ഇതിന്റെ പിന്തുടർച്ച എന്നോണം മാനന്തവാടി എംഎൽഎ പ്രാദേശിക വാദം ഉന്നയിച്ചു അവിടുത്തെ ജനങ്ങളെ വഴിതെറ്റിക്കുന്നു. ജില്ലയുടെ സിരാകേന്ദ്രമായ കൽപ്പറ്റ മടക്കിമലയിൽ മെഡിക്കൽ കോളജിനായി എല്ലാ അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടുപോലും മെഡിക്കൽ കോളേജ് മാനന്തവാടിയിൽ ആരംഭിച്ചത് സ്വകാര്യ ലോബികളുടെ വൻ സമ്മർദ്ദം മൂലമാണ്. ഇതിനെതിരെ ഒരക്ഷരം പോലും മിണ്ടാത്ത എംപി ഉൾപ്പെടെയുള്ള നിയമ സാമാജികർ. അധികാരം കയ്യിൽ വന്നപ്പോൾ ജനങ്ങളുടെ ക്ഷേമവും സേവനവും നടപ്പാക്കുന്നതിൽ അവർ പരാജിതരാണ്. പോയപ്പോൾ ഭരണം കൈവിട്ടു പോയപ്പോൾ തെറ്റുകൾ തിരുത്തുന്ന ഇടതുപക്ഷത്തിന് ഇക്കാര്യത്തിൽ മിണ്ടാട്ടമില്ല. കേരളം ആരു ഭരിച്ചാലും വയനാട്ടിലെ ജനങ്ങളുടെ മനുഷ്യാവകാശങ്ങൾക്ക് ഉത്തരം കിട്ടാത്ത അവസ്ഥയാണ്. മടക്കിമലയിലെ ശാസ്ത്രീയ പഠനം ശരി വെച്ചതാണ് ജില്ലാ ഭരണകൂടം. നാല് വെള്ളി കാശിന്റെ ബലത്തിൽ ആസ്പിരേഷൻ ജില്ലയ്ക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ ഒന്നും നടപ്പാക്കാതെ പോകുന്നു. ഇതിനെതിരെ മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി കടുത്ത പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി ജിനചന്ദ്ര മെമ്മോറിയൽ സർക്കാർ മെഡിക്കൽ കോളേജിന്റെ കവാട ഉദ്ഘാടന കർമ്മം ആക്ഷൻ കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് വി പി എൽദോ നിർവഹിച്ചു. കമ്മിറ്റി അംഗങ്ങൾ കൂട്ടമായി മെഴുകുതിരി തെളിയിച്ച് പ്രതിഷേധ ജ്വാല ഉയർത്തി. ആക്ഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത കലക്ടറേറ്റ് മാർച്ച് ജൂലൈ 29ന് നടത്തപ്പെടും. എസ് എച്ച് ആർ പി സി ജില്ലാ പ്രസിഡണ്ട് പ്രേമലത കെ എൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി കെ വി ഗോകുൽദാസ് സ്വാഗതവും പ്രക്ഷോഭ പരിപാടികളെക്കുറിച്ച് വിവരണം നടത്തി. തുടർന്ന് ഫിലിപ്പ് കുട്ടി മുഖ്യ പ്രഭാഷണം നടത്തി. അഡ്വക്കേറ്റ് ബാബു ടി യു, കുന്നത്ത് അഷ്റഫ്, ചെയർമാൻ ഡോക്ടർ എം ബാലകൃഷ്ണൻ, മൊയ്തു എ കെ, ശാന്തകുമാരി വിനായക, അബ്ദുൽ ഖാദർ മടക്കിമല, സുജാത എച്ച് തുടങ്ങിയവർ സംസാരിച്ചു.
