മാനന്തവാടി: മാനന്തവാടി മേരി മാതാ കോളേജിലെ 2025 – 26 അധ്യയന വർഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ജൂലൈ 30-ന് വ്യാഴാഴ്ച രാവിലെ 9.00 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കോളേജിലെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ചടങ്ങിൽ ബിരുദം സ്വീകരിക്കും. കൊച്ചിൻ യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രൊഫസറും പ്രസിദ്ധ അക്കാദമീഷ്യനുമായ പ്രൊഫ. സാബു എം കെ മുഖ്യാതിഥിയായിരിക്കും.മേരി മാതാ കോളേജിലെ വിവിധ ഗവേഷണ വകുപ്പുകളിൽ നിന്ന് പി.എച്ച്.ഡി. ഗവേഷണം പൂർത്തിയാക്കിയ വിദ്യാർത്ഥികളെയും പ്രസ്തുത ചടങ്ങില്‍ അനുമോദിക്കും. കോളേജ് മാനേജർ മോൺ. ഡോ. പോൾ മുണ്ടോളിക്കൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. അസോസിയേറ്റ് മാനേജർ ഫാ. സിബിച്ചൻ ചേലക്കപ്പിള്ളിൽ, പ്രിൻസിപ്പൽ പ്രൊഫ. ഡോ. തോമസ് മോണോത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. 1995-ൽ മാനന്തവാടി രൂപതയുടെ കീഴിൽ സ്ഥാപിതമായ മേരി മാതാ കോളേജ്, കണ്ണൂർ സർവ്വകലാശാലയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മുൻനിര സ്ഥാപനങ്ങളിലൊന്നാണ്. വയനാടിന്റെ വിദ്യാഭ്യാസ മേഖലയിൽ വലിയ സംഭാവനകളാണ് കോളേജ് നൽകിവരുന്നത്.
വാർത്താ സമ്മേളനത്തിൽ അസോസിയേറ്റ് മാനേജർ റവ ഫാ സിബിച്ചൻ ചേലക്കാപ്പിള്ളിൽ, പ്രിൻസിപ്പാൾ പ്രൊഫ. ഡോ. തോമസ് മോണോത്ത്, പി.ആർ.ഒ, ഡോ റെജി ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.
