മാനന്തവാടി: പരമ്പരാഗത നെൽകൃഷിയുടെ ഓർമ്മകൾ പുതുക്കി എടവക പെരിഞ്ചോല തറവാട്ടുകാർ കമ്പളനാട്ടി ആഘോഷമാക്കി. പെരിഞ്ചോല തറവാടിന് കീഴിലുള്ള ആറേക്കർ വയലിലാണ് ഈ വർഷത്തെ ഞാറുനടീൽ ചടങ്ങ് സംഘടിപ്പിച്ചത്. എടവക ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും നേതൃത്വത്തിൽ നടന്ന പരിപാടി മാനന്തവാടി പെരിഞ്ചോല തറവാട്ടിന് കീഴിലുള്ള 350 കുടുംബങ്ങളാണ് വർഷംതോറും നെൽകൃഷിയിൽ പങ്കാളികളാകുന്നത്. ഇത്തവണ ഗ്രാമപഞ്ചായത്തും കൃഷിഭവനും കൈകോർത്തതോടെ കമ്പളനാട്ടി ഉത്സവാന്തരീക്ഷത്തിലായി വർഷങ്ങളായി വെളിയൻ ഇനത്തിൽപ്പെട്ട നെല്ലാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഈ കൃഷിയിൽ നിന്ന് ലഭിക്കുന്ന നെല്ല് തറവാട് ഉത്സവങ്ങൾക്കും കുടുംബസംഗമങ്ങൾ ഉൾപ്പെടെയുള്ള വിവിധ പരിപാടികൾക്കുമാണ് ഉപയോഗിക്കുന്നത്. നിയോജകമണ്ഡലം എം.എൽ.എ ഉഷാ വിജയൻ ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് ഗിരിജ സുധാകരൻ വൈസ് പ്രസിഡണ്ട് മുസ്തഫ തയുള്ളതിൽ, വികസനകാര്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ സുബൈദ തോക്കൻ, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്‌സൺ ലീല ബാലൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വിനോദ് തോട്ടത്തിൽ, വാർഡ് മെമ്പർമാരായ ഗോൾഡ ജിമ്മി വത്സ ജോസ്, ജെസ്സി വർക്കി,സിഡിഎസ് ചെയർപേഴ്സൺ ഷറഫുനീസഅച്ഛപ്പൻ പെരിഞ്ചോല എന്നിവർ സംസാരിച്ചു
