വന്ദേമാതരം പാടി തുടങ്ങിയ സതീശൻ സംഘപരിവാർ അജണ്ടകൾ കേരളത്തിൽ നടപ്പിൽ വരുത്തി കൊണ്ടിരിക്കുന്നു: കൃഷ്ണൻ എരഞ്ഞിക്കൽ.

മാനന്തവാടി : വന്ദേമാതരം പാടിത്തുടങ്ങിയ മുഖ്യമന്ത്രി സതീശൻ സംഘപരിവാർ ആശയങ്ങൾ കേരളത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്വീകരിച്ച നിലപാടിന് ദിനംപ്രതി തെളിച്ചം കൂടിക്കൊണ്ടിരിക്കുകയാണെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ. പാർട്ടി വയനാട് ജില്ലാ ഇടക്കാല പ്രതിനിസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പായി മംഗലാപുരത്തേക്ക് ഫ്ലൈറ്റിൽ യാത്ര നടത്തിയതിന് ഇതുവരെ ഉത്തരം പറഞ്ഞിട്ടില്ല. ഓരോ നിയമനങ്ങളിലും സംഘപരിവാറുകാർ കടന്നുവരുന്നത് ഈ യാത്രയുടെ ഭാഗമായുള്ള ഡീലിന്റെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുത്തുകൊണ്ട് നന്ദി പ്രകടിപ്പിക്കുന്നത് പൊതുസമൂഹം ജാഗ്രതയോടെ കാണണംമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ജില്ലാ പ്രസിഡന്റ് യൂസഫ് എ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി ടി സിദ്ധീഖ്,സെക്രട്ടറി എസ് മുനീർ എന്നിവർ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ മുസ്തഫ പാമങ്ങാടൻ, ടി നാസർ എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി. സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് സമാപന സന്ദേശം നൽകി.

 

 

ജില്ലാ വൈസ് പ്രസിഡന്റുമാരായ എൻ. ഹംസ, ഇ ഉസ്മാൻ, സെക്രട്ടറിമാരായ ബബിത ശ്രീനു, സൽമ അഷ്‌റഫ്‌ തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി കെ മഹ്‌റൂഫ് സ്വാഗതവും ട്രഷറർ സുബൈർ കെ പി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *