കാപ്പി കര്‍ഷകരുടെ വിഷയങ്ങള്‍; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

കല്‍പ്പറ്റ: കാപ്പികര്‍ഷകരുടെ വിവിധങ്ങളായ വിഷയങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. പ്രിയങ്കാഗാന്ധി എം പിയുടെ നിര്‍ദേശപ്രകാരം നടന്ന ചര്‍ച്ചയില്‍ കൃഷിമന്ത്രി ടി സിദ്ദിഖും പങ്കെടുത്തു.വന്യമൃഗശല്യം, കെ എല്‍ ആര്‍ ആക്ട്, ഇറിഗേഷന്‍ ഫാം ടൂറിസം, ഓര്‍ഗാനിക് കൃഷി, തോട്ടങ്ങളില്‍ സ്വകാര്യ പിക്കപ്പ്, ജീപ്പ്, ട്രൈലര്‍, ട്രാക്ടര്‍, ട്രൈലര്‍ എന്നിവ അനുവദിക്കുന്നതിനെപ്പറ്റിയും ചര്‍ച്ച നടത്തി. മുഖ്യമന്ത്രി, കൃഷി മന്ത്രി എന്നിവരെ കൂടാതെ പ്രധാന ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ട് വയനാട്ടില്‍ ഒരു മിറ്റിംഗ് നടത്തുവാനും തീരുമാനിച്ചു. ചര്‍ച്ചയില്‍ അനൂപ് പാലുകുന്ന്, അലി ബ്രാന്‍, ഫാ. വര്‍ഗീസ് മറ്റമന, അഡ്വ. ജോര്‍ജ്‌പോത്തന്‍, ചാക്കോച്ചന്‍ പി എ, കുരുവിള ജോസഫ്, എം പി യുടെ പ്രതിനിധികളായി രതീഷ് കുമാര്‍ രാഹുല്‍ രവി എന്നിവരും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *