ഡ്രൈ ഡേയിൽ വില്പനക്കായി സൂക്ഷിച്ച 28 ലിറ്റർ മദ്യം പിടികൂടി ഒരാൾ അറസ്റ്റിൽ

ബത്തേരി : ഡ്രൈഡേ മുന്നിൽകണ്ടു വില്പനക്കായി മദ്യം സൂക്ഷിച്ചു വെച്ചിട്ടുള്ളതായി വയനാട് എക്‌സൈസ് ഇന്റലിജിൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഓഫിസ് എക്സൈസ് ഇൻസ്പെക്ടർ സുമേഷ്.പി.എസും പാർട്ടിയും സുൽത്താൻ ബത്തേരി താലൂക്കിൽ, നടവയൽ വില്ലേജിൽ, കാറ്റാടിക്കവല ഭാഗത്ത് , മുരിക്കുനിൽക്കും കാലായിൽ വീട്ടിൽ ജോർജ്ജ് തോമസ് (വയസ്സ് 43/26) എന്നയാളെ 28 ലിറ്റർ വിദേശ മദ്യം വില്പനക്ക് സൂക്ഷിച്ചു വെച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തു.. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ പ്രകാശൻ.കെ.വി,അനീഷ്‌ എ .എസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അമൽതോമസ്, ദിനീഷ്. എം. എസ് , വനിത സിവിൽ എക്‌സൈസ് ഓഫീസർ വിബിത.ഇ.ബി എന്നിവരും പങ്കെടുത്തു. ബഹുമാനപെട്ട സുൽത്താൻ ബത്തേരി JFCM II കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമന്റ് ചെയ്തിട്ടുള്ളതാണ്..

Leave a Reply

Your email address will not be published. Required fields are marked *