ഹിരോഷിമാ ദിനം ആചരിച്ചു.

    കൽപ്പറ്റ: ഒയിസ്ക കല്‍പ്പറ്റ ചാപ്റ്ററും കല്‍പ്പറ്റ NSS ഹയര്‍ സെക്കന്‍ഡറി സ്കൂളും സംയുക്തമായി ഹിരോഷിമ ദുരന്ത ദിനം അഗസ്റ്റ് ആറ് ഓര്‍മ്മ ദിനമായി ആചരിച്ചു.

    അണുവായുധങ്ങളുടെ കൂമ്പാരം ഇപ്പോഴും മനുഷ്യരാശിയുടെ ഭീഷണിയായിത്തന്നെ നിലനില്‍ക്കുന്നുവെന്നും അതിനെതിരെയുള്ള ചെറുത്ത് നില്പ് അതെത്ര ചെറുതാണെങ്കിലും അത് മഹത്വവും വിശുദ്ധവുമാണെന്ന സന്ദേശം ഓര്‍മ്മദിനത്തിലെ മുഖ്യ പ്രഭാഷണം നടത്തിയ ഡോക്ടര്‍ എ. ടി. സുരേഷ് പറഞ്ഞു.

    സ്കൂള്‍ പ്രിന്‍സിപ്പാള്‍ ബാബുപ്രസന്ന കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

    ഒയിസ്ക കല്‍പ്പറ്റ ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ .എസ്. എ. നസീര്‍ , വൈസ് പ്രസിഡന്റ് കെ.ഐ .വര്‍ഗ്ഗീസ് , ഡോ. അനിത , പി .കെ . രാജീവ് , എന്‍. എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അനിജ കെ. പോള്‍ എന്നിവര്‍ സംസാരിച്ചു.

    Leave a Reply

    Your email address will not be published. Required fields are marked *